കണ്ണൂരിൽ വീട്ടിനുളളിൽ സ്ഫോടനം; ഒരാൾക്ക് പരിക്ക്
കണ്ണൂർ:മട്ടന്നൂർ നടുവനാട് വീട്ടിനുള്ളിൽ സ്ഫോടനം. ഒരാൾക്ക് പരിക്കേറ്റു. വേളപ്പൊയിൽ വിപി രാജേഷിനാണ് പരിക്ക്. ഇരുകൈകൾക്കും പരുക്കേറ്റ രാജേഷിനെ പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. സിപിഎം പ്രവർത്തകനാണ് ഇയാൾ. നിരവിധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് രാജേഷ്. പ്രദേശത്ത് മുമ്പും സ്ഫോടനം ഉണ്ടായിട്ടുള്ളതായി നാട്ടുകാർ പറയുന്നു.
വീടിന്റെ അടുക്കളയിൽ വെച്ച് പന്നിപ്പടക്കം നിർമ്മിക്കുമ്പോൾ പൊട്ടിയതാണ് എന്നാണ് പ്രാഥമിക നിഗമനം. ഇന്നു പുലർച്ചെയാണ് സംഭവം.
ليست هناك تعليقات
إرسال تعليق