കാർഷിക ബില്ലിനെതിരെ രാജ്യസഭയിൽ പ്രതിഷേധത്തിൻ്റെ പേരിൽ കെ.കെ രാഗേഷ്, എളമരം കരീം ഉൾപ്പെടെ എട്ട് എം പിമാർക്ക് സസ്പെൻഷൻ
കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക ബില്ലുകള്‍ക്കെതിരായ പ്രതിഷേധങ്ങളുടെ പേരില്‍ പ്രതിപക്ഷ എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍. കേരളത്തില്‍ നിന്നുള്ള ഇടത് എംപിമാരായ എളമരം കരീം, കെ കെ രാകേഷ് തുടങ്ങി 8 പേര്‍ക്കെതിരെയാണ് നടപടി. രാജ്യസഭാ അധ്യക്ഷനെ അപമാനിച്ചെന്ന പേരിലാണ് നടപടി. ബില്ലുകള്‍ കീറിയെറിഞ്ഞ് പ്രതിഷേധിച്ച തൃണമൂല്‍ അംഗം ഡെറിക് ഒബ്രിയാന് എതിരെയും നടപടിയുണ്ട്. മൂവര്‍ക്കും പുറമെ സഞ്ജയ് സിംഗ്, രാജു സതവ്, റിപുന്‍ ബോറ, ഡോല സെന്‍, സയ്യിദ് നസീര്‍ ഹുസൈന്‍ എന്നിവരാണ് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട മറ്റ് അംഗങ്ങള്‍.

ليست هناك تعليقات
إرسال تعليق