സംസ്ഥാനത്ത് കൊവിഡ് മരണ നിരക്ക് കൂടുമെന്ന് മുന്നറിയിപ്പ്..!!
തീവ്ര രോഗബാധയുള്ള സംസ്ഥാനമായി കേരളം മാറുകയാണെന്ന് ആരോഗ്യ വിദഗ്ധർ. ഒരു നിശ്ചിത സമയത്തിനുള്ളിൽ രോഗ ബാധിതരുടെ എണ്ണം കൂടുന്ന മൂവിങ് ഗ്രോത്ത് കേരളത്തിൽ ദേശീയ ശരാശരിയുടെ ഇരട്ടിയാണ്. പരിശോധനകളുടെ എണ്ണം പരമാവധി കൂട്ടണം. ക്രിട്ടിക്കൽ കെയർ ചികിത്സ വിഭാഗങ്ങൾ എല്ലാ ജില്ലകളിലും പൂർണ തോതിൽ സജ്ജമാക്കണം. രോഗവ്യാപനം നിയന്ത്രിക്കാൻ കഴിഞ്ഞില്ലെങ്കിൽ മരണനിരക്ക് കുത്തനെ കൂടുമെന്നുമാണ് മുന്നറിയിപ്പ്.
ليست هناك تعليقات
إرسال تعليق