മൂന്ന് വയസുകാരിയെ അടിച്ചുകൊന്നു
ബാധ ഒഴിപ്പിക്കാനെന്ന പേരിൽ മൂന്ന് വയസുകാരിയെ ആൾദൈവം അടിച്ചു കൊന്നു. കർണാടക ചിത്രദുർഗയിലെ അജിക്യതനഹള്ളിയിലാണ് സംഭവം. രാത്രിയിൽ കുട്ടി ഉറക്കത്തിൽ ഞെട്ടിയുണർന്ന് കരയുന്ന സ്വഭാവം ഉണ്ടായിരുന്നു. ഇത് ബാധയാണെന്ന് കരുതിയാണ് മാതാപിതാക്കൾ ആൾദൈവത്തിന്റെ അടുത്തെത്തിച്ചത്. കേസിൽ ആൾദൈവങ്ങളായ രാകേഷ് (21), സഹോദരൻ പുരുഷോത്തം (19) എന്നിവരെ അറസ്റ്റ് ചെയ്തു.
ليست هناك تعليقات
إرسال تعليق