Header Ads

  • Breaking News

    കോവിഡ്: ഒറ്റദിവസം റിപ്പോർട്ട് ചെയ്തത് 83,883 പുതിയ കേസുകൾ; ലോകത്തെ ഏറ്റവും ഉയർന്ന പ്രതിദിന കണക്ക് ഇന്ത്യയിൽ


    രാജ്യത്ത് പുതിയതായി കോവിഡ് ബാധിക്കുന്നവരുടെ എണ്ണത്തിൽ കുറവില്ലാതെ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 83,883 പേർക്ക് കോവിഡ് സ്ഥിരികരിച്ചു. കോവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ട ശേഷം ഒറ്റ ദിവസം ഇത്രയും കേസുകൾ ഇതാദ്യമാണ്.
    ഇതോടെ രാജ്യത്ത് ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 38,53,407 ആയി. 8,15,538 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ 29,70,493 ആളുകൾ കോവിഡിൽ നിന്ന് മുക്തി നേടി.
    അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 1,043 പേരാണ് കോവിഡ് ബാധയേ തുടർന്ന് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 67,376 ആയി.
    സെപ്റ്റംബർ രണ്ടുവരെയുള്ള കണക്കുകൾ പ്രകാരം ഇതുവരെ 4,55,09,380 കോവിഡ് പരിശോധനകളാണ് രാജ്യത്ത് നടത്തിയിട്ടുള്ളത്.
    സെപ്റ്റംബർ രണ്ടിന് മാത്രം 11,72,179 പരിശോധനയാണ് നടത്തിയതെന്ന് ഐ.സി.എം.ആർ പുറത്തുവിട്ട കണക്കുകളിൽ പറയുന്നു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad