Header Ads

  • Breaking News

    നെയ്മറും ഡിമരിയയും ഉള്‍പ്പെടെ ഉള്‍പ്പെടെ മൂന്ന് പി എസ് ജി താരങ്ങള്‍ക്ക് കൊവിഡ്

    പാരിസ്: 

    ബ്രസീലിയൻ ഫുട്ബാൾ താരം നെയ്മർ ഉൾപ്പെടെ മൂന്ന് പി.എസ്.ജി താരങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. നെയ്മർക്കൊപ്പം അർജന്റൈൻ താരങ്ങളായ ഏഞ്ചൽ.ഡി.മരിയ, ലിയെനാർഡോ പരേദസ് എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഫ്രഞ്ച് ലീഗിന്റെ പുതിയ സീസൺ ആരംഭിക്കുന്നതിനു മുന്നോടിയായി നടത്തിയ പരിശോധനയിലാണ് ഇവർക്ക് കൊവിഡ് പോസിറ്റീവായത്. രോഗബാധിതരായ മറ്റു കളിക്കാരുടെ പേരുവിവരങ്ങൾ ക്ലബ് പുറത്തുവിട്ടിട്ടില്ല. ഇവർക്കൊപ്പം സമ്പർക്കത്തിലേർപ്പെട്ട മറ്റു കളിക്കാരും പരിശീലകരും നിരീക്ഷണത്തിൽ പോയിട്ടുണ്ട്. വരും ദിവസങ്ങളിൽ ഇവരുടെ കൊവിഡ് പരിശോധന നടത്തുമെന്നും പി.എസ്.‌ജി അറിയിച്ചു.

    മൂന്ന് താരങ്ങള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതായി പി.എസ്‌.ജി നേരത്തെ സമൂഹ മാദ്ധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. ബയേൺ മ്യൂണിക്കിനെതിരെ കഴിഞ്ഞ ആഴ്ച നടന്ന ചാമ്പ്യൻസ് ലീഗ് ഫൈനലിൽ കളിച്ചവരാണ് ഈ മൂന്ന് താരങ്ങളും. തിരികെ പാരീസിൽ എത്തിയപ്പോൾ നടത്തിയ പരിശോധനയിലാണ് നെയ്മറടക്കമുള്ളവർക്ക് രോഗം സ്ഥിരീകരിച്ചത്. താരങ്ങൾക്ക് കൊവിഡ് ബാധിച്ചതോടെ ഫ്രഞ്ച് ലീഗിന്റെ പുതിയ സീസൺ ആരംഭിക്കുന്നത് നീണ്ട് പോകാനാണ് സാധ്യത.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad