SHOCKING: കേരളത്തെ ഞെട്ടിച്ച് ആസിഡ് ആക്രമണം!
സംസ്ഥാനത്തെ ഞെട്ടിച്ച് വീണ്ടും ആസിഡ് ആക്രമണം. ഇടുക്കി വാത്തിക്കുടി പഞ്ചായത്ത് വൈസ് പ്രസിഡന്റായ യുവതിയുടെ മുഖത്ത് ഭർത്താവ് ആസിഡ് ഒഴിക്കുകയായിരുന്നു. യുവതിയുടെ നില അതീവഗുരുതരമാണ് എന്നാണ് റിപ്പോർട്ടുകൾ. തൊടുപുഴയിലെ ആശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. കുടുംബ വഴക്കിനെ തുടർന്നാണ് ആക്രമണമെന്നാണ് സൂചന. ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ കുറേനാളുകളായി ഇവർ അകന്നാണ് താമസിച്ചിരുന്നത്.
ليست هناك تعليقات
إرسال تعليق