ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ചു; ഭർത്താവ് കസ്റ്റഡിയിൽ
ഇടുക്കി:
വാത്തിക്കുടിയില്‍ ഭര്‍ത്താവ് ഭാര്യയുടെ മുഖത്ത് ആസിഡൊഴിച്ചു. വാത്തിക്കുടി പഞ്ചായത്ത് വൈസ് പ്രസിഡന്റായ ശ്രീജയുടെ മുഖത്തേക്കാണ് ഭര്‍ത്താവ് അനില്‍ ആസിഡൊഴിച്ചത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കുടുംബപ്രശ്നത്തെ തുടർന്നാണ് ആക്രമണമെന്നാണ് പ്രാഥമിക നിഗമനം. ഗുരുതരമായി പരിക്കേറ്റ ശ്രീജ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ليست هناك تعليقات
إرسال تعليق