Header Ads

  • Breaking News

    കണ്ണൂരിൽ വെള്ളം നിറച്ച ബക്കറ്റിൽ വീണ് കുഞ്ഞ് മരിച്ചു



    കണ്ണൂർ : കണ്ണൂരിൽ വെള്ളം നിറച്ച ബക്കറ്റിൽ വീണ് കുഞ്ഞ് മരിച്ചു. ഇരിട്ടി പുന്നാട് മൈഥിലി ഭവനിൽ ജിതേഷ് ജിൻസി ദമ്പതികളുടെ ഒന്നര വയസ്സുള്ള മകൻ യശ്വന്ത് ആണ് മരിച്ചത്.

    ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. വീട്ടിൽ കളിച്ചു കൊണ്ടിരുന്ന കുട്ടിയെ കാണാത്തതിനെ തുടർന്ന് തിരച്ചിൽ നടത്തുന്നതിനിടെയാണ് കുട്ടിയെ ബാത്ത് റൂമിലെ ബക്കറ്റിൽ വീണ നിലയിൽ കണ്ടെത്തിയത്.

    ഉടൻ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരിട്ടി പൊലിസ് ഇൻക്വിസ്റ്റ് നടത്തിയ മൃതദേഹം പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റി.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad