സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണം കൂടി
സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണം ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലാണ് മരണം സംഭവിച്ചത്. തിരുവനന്തപുരത്ത് വെഞ്ഞാറമൂട് സ്വദേശി ബഷീര്‍ 44 വയസാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പത്തനംതിട്ടയില്‍ തിരുവല്ല സ്വദേശി മാത്യു ആണ് മരിച്ച രണ്ടാമത്തെയാള്‍. 60 വയസ്സായിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മൃതദേഹങ്ങള്‍ കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സംസ്‌കരിക്കും
ليست هناك تعليقات
إرسال تعليق