വയോധികൻ ഓടയിൽ വീണ് മരിച്ചനിലയിൽ
ആലപ്പുഴ ഹരിപ്പാട് വയോധികനെ ഓടയിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി.
ചിങ്ങോലി രണ്ടാംവാർഡ് കോയിക്കത്തറ വീട്ടിൽ വിജയൻപിള്ളയെയാണ് ഓടയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 61 വയസായിരുന്നു.
ചിങ്ങോലി കാവിൽപ്പടിക്കൽ ക്ഷേത്രത്തിനുസമീപത്തെ ഓടയിലാണ് മൃതദേഹം കണ്ടെത്തിയത്.
സൈക്കിളിൽ പോകുമ്പോൾ ഓടയിലേക്ക് വീണതാണെന്നാണ് പ്രഥമിക നിഗമനം.
ليست هناك تعليقات
إرسال تعليق