അഴീക്കോട്, വളപട്ടണം പ്രദേശങ്ങളിലേക്കുള്ള എല്ലാ മെയിൻ റോഡുകളും അടച്ചിടും; പ്രദേശത്തേക്ക് ആർക്കും പ്രവേശനമില്ല, വാഹന ഗതാഗതം അത്യാവശ്യ സർവീസിന് മാത്രം
അഴീക്കോട്, വളപട്ടണം പ്രദേശങ്ങൾ പൂർണമായും ഒരു സോൺ ആക്കി തിരിച്ചു കൊണ്ട്
നാളെ രാവിലെ മുതൽ മെയിൻ റോഡുകൾ അടച്ചിടും. അലവിൽ, ഹൈവേ ജംക്ഷൻ, മൂന്ന് നിരത്ത് പ്രദേശങ്ങളിലാണ് പോലീസ് റോഡ് അടച്ചിടുന്നത്. ഇവിടങ്ങളിൽ പോലീസ് കാവലുണ്ടാകും. അവശ്യ സർവീസുകളെ മാത്രം കടത്തി വിടും. പ്രദേശം മുഴുവൻ കണ്ടൈൻമെൻറ് സോൺ ആക്കിയാണ് നടപടി. ഇവിടങ്ങളിൽ ഹോം ഡെലിവറി മാത്രമേ അനുവദിക്കൂ എന്ന് വളപട്ടണം SHO എം കൃഷ്ണൻ പറഞ്ഞു. ബസ് സർവീസടക്കം പൊതു ഗതാഗതവും ഉണ്ടാവില്ല.
ليست هناك تعليقات
إرسال تعليق