Header Ads

  • Breaking News

    കൊച്ചിയിൽ പതിനാലുകാരിയെ ഭീഷണിപ്പെടുത്തി മാസങ്ങളോളം പീഡിപ്പിച്ചു; 3 പേർ പിടിയിൽ

    കൊച്ചി: മഞ്ഞുമ്മലിൽ പതിനാലുകാരിയെ ഭീഷണിപ്പെടുത്തി മാസങ്ങളോളം പീഡിപ്പിച്ചു.ഇക്കഴിഞ്ഞ മാർച്ച് മാസം മുതൽ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡനത്തിന് ഇരയാക്കുകയായിരുന്നു. പെൺകുട്ടി താമസിച്ചിരുന്ന വീടിന്റെ അടുത്ത വീട്ടിലുള്ളവർ ആണ് കൂട്ട ബലാൽസംഗം ചെയ്തത്. സംഭവത്തില്‍ ഉത്തര്‍ പ്രദേശ് സ്വദേശികളായ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.  ഷാഹിദ്, ഫർഹാദ് ഖാൻ, ഹനീഫ എന്നിവരാണ് പിടിയിലായത്.മാതാപിതാക്കൾ ഇല്ലാത്ത ദിവസം പെൺകുട്ടി ഒറ്റയ്ക്ക് ആയിരുന്നപ്പോൾ ആയിരുന്നു ഇവർ വീട്ടിലെത്തി ആദ്യം പീഡിപ്പിച്ചത്. പിന്നീട് ഇവർ തങ്ങിയിരുന്ന വീട്ടിൽ കൊണ്ട് വന്ന് പീഡിപ്പിച്ചു.
    ഇവരെ കൂടാതെ കേസിൽ മൂന്ന് പ്രതികള്‍ കൂടിയുണ്ട്. ഇവര്‍ കേരളം വിട്ടുവെന്നാണ് പൊലീസ് പറയുന്നത്. മാർച്ച്‌ മാസം മുതൽ ഓഗസ്റ്റ് വരെ കുട്ടിയെ പ്രതികൾ ഭീഷണിപ്പെടുത്തി പീഡനത്തിന് ഇരയാക്കുകയായിരുന്നു. കുട്ടിയെ കൗണ്സിലിംഗിന് വിധേയമാക്കിയപ്പോൾ ആണ് പീഡന വിവരം അറിയുന്നത്.  

    ليست هناك تعليقات

    Post Top Ad

    Post Bottom Ad