Header Ads

  • Breaking News

    ഏഴോം-പഴയങ്ങാടി റോഡ് അടച്ചത് യാത്രക്കാരെ വലയ്ക്കുന്നു


    തളിപ്പറമ്പ്

    കുപ്പം-ഏഴോം-പഴയങ്ങാടി റോഡ് ഏഴോം പഞ്ചായത്ത് അതിർത്തിയിൽ നരിക്കോട്ട്‌ അടച്ചിട്ടത് യാത്രക്കാരെ വലയ്ക്കുന്നു. ദേശീയപാതയിലുൾപ്പെടെ യാത്രാസൗകര്യമുള്ളപ്പേഴാണ് റോഡ് അടച്ചിടൽ. ഏഴോം ഗ്രാമപ്പഞ്ചായത്തിലെ ചില വാർഡുകളിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നു.

    നരിക്കോട്, കൊട്ടില, കണ്ണോം തുടങ്ങിയ സ്ഥലങ്ങളിൽ കൺടെയ്‌ൻമെന്റ് സോണിലായ വാർഡുകളുമുണ്ട്. പ്രധാന റോഡിൽനിന്ന് ഇത്തരം വാർഡുകളിലേക്കുള്ള വഴികളെല്ലാം അടച്ചിട്ടുണ്ട്.

    സമീപ പഞ്ചായത്തുകളിൽനിന്നുള്ള റോഡുകളും അടച്ചു. അതേസമയം രണ്ട്‌ പട്ടണങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന റോഡ് അടച്ചിട്ടതാണ് യാത്രക്കാരെ വട്ടംകറക്കുന്നത്. ആസ്പത്രികളിലേക്കും ജോലിസ്ഥലങ്ങളിലേക്കും എത്തേണ്ടവർ ഏറെ വിഷമിക്കുന്നു. പ്രധാന പാത അടച്ചിടുന്നത് ഒഴിവാക്കണമെന്നാണ് വിവിധ പ്രദേശത്തുള്ളവരുടെ ആവശ്യം.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad