നടാൽ:
മിനി ലോറിക്ക് പിറകിൽ കാറിടിച്ച് കാർ യാത്രക്കാരന് പരിക്ക്. എടക്കാട് സ്വദേശി ഷെബിനാ(20)ണ് പരിക്കേറ്റത്. തിങ്കളാഴ്ച രാത്രി ഒമ്പതുമണിയോടെ നടാൽ ബൈപ്പാസിൽ മാതൃഭൂമി ഓഫീസിന് സമീപമാണ് അപകടം നടന്നത്.
കാസർകോട്ടുനിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന മിനിലോറിക്ക് പിറകിൽ തലശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ കാറിന്റെ മുൻവശം പൂർണമായി തകർന്നു. ലോറിയിൽ രണ്ടുപേരുണ്ടായിരുന്നു. ആർക്കും പരിക്കേറ്റിട്ടില്ല. റോഡിലെ കുഴിയിൽവീണ് ലോറി പതുക്കെയാക്കിയപ്പോഴാണ് കാർ പിന്നിലിടിച്ചതെന്ന് ലോറിഡ്രൈവർ കാസർകോട് സ്വദേശി ഖാലിദ് പറഞ്ഞു. ബൈപ്പാസ് റോഡിലെ കുഴികളിൽ ചിലത് ദിവസങ്ങൾക്ക് മുമ്പ് താത്‌കാലികമായി അടച്ചിരുന്നു. എന്നാൽ കല്ലുകൾ തെറിച്ചുപോയി പലതും പഴയപടിയായിരിക്കുകയാണ്. ഇത് പലപ്പോഴും അപകടത്തിനിടയാക്കുന്നതായി അപകടത്തെത്തുടർന്ന് സ്ഥലത്തെത്തിയ പ്രദേശവാസികൾ പറഞ്ഞു.
ليست هناك تعليقات
إرسال تعليق