വിദ്യാർത്ഥികൾക്കുള്ള അറിയിപ്പ് ; സമയപരിധി ഇന്ന് അവസാനിക്കും
തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കും. ഇന്ന് വൈകുന്നേരം 5 മണി വരെയാണ് ഏകജാല പ്രവേശനത്തിനുള്ള സമയം.
കാൻ്റിഡേറ്റ് ലോഗിൻ സൃഷ്ടിക്കാൻ ബാക്കിയുള്ളവരും അഞ്ച് മണിക്ക് മുമ്പ് അത് പൂർത്തിയാക്കണം.
സെപ്റ്റംബർ 5ന് ട്രയൽ അലോട്ട്മെന്റ് നടക്കും.
സെപ്റ്റംബർ 15നാണ് ആദ്യ അലോട്ട്മെൻറ്. 4.76 ലക്ഷം പേരാണ് പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിച്ചിരിക്കുന്നത്
ليست هناك تعليقات
إرسال تعليق