Header Ads

  • Breaking News

    വാട്സാപ്പ് വഴി സുന്ദരികളായ പെണ്‍കുട്ടികളുടെ ഫോട്ടോ കാണിച്ച് ആളുകളെ വശീകരിയ്ക്കും : ഹൈടെക്ക് പെണ്‍വാണിഭ സംഘം പിടിയില്‍


    തൃശൂര്‍: 

    വാട്‌സാപ്പ് വഴി സുന്ദരികളായ പെണ്‍കുട്ടികളുടെ ഫോട്ടോ കാണിച്ച് ആളുകളെ വശീകരിയ്ക്കും . ഹൈടെക്ക് പെണ്‍വാണിഭ സംഘം പിടിയില്‍. വാട്‌സ് ആപ്പില്‍ പെണ്‍കുട്ടികളെ കണ്ട് ഇഷ്ടപ്പെട്ടാല്‍ പിന്നെ പണം ഫോണ്‍ പേ അല്ലെങ്കില്‍ ഗൂഗിള്‍ പേ വഴി നല്‍കണം. പണം നല്‍കി കഴിഞ്ഞാല്‍ ഉടനടി എത്തേണ്ട സമയം വാട്സാപ്പില്‍ ലഭിക്കും. തൃശൂര്‍ മുരിങ്ങൂരിലാണ് ഹൈടെക്ക് പെണ്‍വാണിഭ സംഘത്തിന്റെ പ്രവര്‍ത്തനം . എന്നാല്‍ ഹൈടെക്ക് പെണ്‍വാണിഭസംഘം പൊലീസ് കെണിയിലായി. വെറ്റിലപ്പാറ സ്വദേശിനി സിന്ധു ഉള്‍പ്പെടെ പത്തു പേരെയാണ് പെണ്‍വാണിഭത്തിന് പൊലീസ് അറസ്റ്റ് ചെയ്തത്.

    മുരിങ്ങൂരില്‍ ഒരു വാടക വീട് കേന്ദ്രീകരിച്ചയിരുന്നു ഇവരുടെ പ്രവര്‍ത്തനം. രാവിലെ മുതല്‍ വീട്ടിലേക്ക് ആളുകളെ എത്തിച്ചിരുന്നു. തുണിത്തരങ്ങളുടെ മൊത്ത വ്യാപാരിയാണെന്നാണ് സിന്ധു അയല്‍വീടുകളില്‍ പറഞ്ഞിരുന്നത്. രാത്രി കാലങ്ങളില്‍ ഒട്ടേറെപേര്‍ ഇവിടെയെത്തിയിരുന്നതായി പൊലീസ് പറഞ്ഞു. പ്രതികളെ പിടികൂടുമ്പോള്‍ വീട്ടില്‍ രണ്ട് സ്ത്രീകളും എട്ട് പുരുഷന്മാരും ഉണ്ടായിരുന്നു. 19,000 രൂപയും ഗര്‍ഭ നിരോധന ഉറകളും പ്രതികളില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. നാല് വാഹനങ്ങളും പിടിച്ചെടുത്തു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad