ഐസ്‌ക്രീം കഴിച്ച് അവശനിലയിലായ പെണ്‍കുട്ടി മരിച്ച സംഭവം കൊലപാതകം; പ്രതി സഹോദരൻ
കാസർകോട്: കാസർകോട് ബ്ളാലിൽ വീട്ടിലുണ്ടാക്കിയ ഐസ്ക്രീം കഴിച്ച് അവശനിലയിലായ പെൺകുട്ടി മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. പതിനാറുകാരി ആൻമേരിയെ സഹോദരൻ ആൽബിൻ ഐസ്ക്രീമിൽ വിഷം കലർത്തി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി.അച്ഛനും അമ്മയും ഉൾപ്പെടെ കുടുംബാംഗങ്ങളെയെല്ലാം ആൽബിൻ കൊലപ്പെടുത്താൻ ശ്രമിച്ചു. അച്ഛനും അമ്മയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
ഛര്‍ദ്ദിയും വയറിളക്കവും ബാധിച്ചതിനെത്തുടര്‍ന്നാണ് ആൻമേരിയെ ആദ്യം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് കുട്ടിക്ക് മഞ്ഞപ്പിത്തം ബാധിക്കുകയും നില ഗുരുതരമാകുകയുമായിരുന്നു.
ആഗസ്റ്റ് അഞ്ചിനാണ് ആൻമേരി മരിച്ചത്. പിന്നീടാണ് കുട്ടിയെ ഐസ്ക്രീമിൽ വിഷം കലര്‍ത്തി സഹോദരന്‍ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയത്. . കൊലപാതകത്തിനുളള കാരണം വ്യക്തമല്ല.

ليست هناك تعليقات
إرسال تعليق