ഭക്ഷ്യക്കിറ്റ് വിതരണം 4 മാസം കൂടി തുടരും, പെൻഷൻ തുക 100 രൂപ വീതം കൂട്ടി
സംസ്ഥാനത്ത് ഒരാളും പട്ടിണി കിടക്കാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വൻ പദ്ധതികളാണ് കൊവിഡ് പ്രതിസന്ധിയെ മറികടക്കാൻ സംസ്ഥാനത്ത് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. ഭക്ഷ്യക്കിറ്റ് വിതരണം നാല് മാസം കൂടി തുടരുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സാമൂഹിക പെൻഷൻ തുക 100 രൂപ വീതം കൂട്ടി. പെൻഷൻ മാസം തോറും വിതരണം ചെയ്യും. 153 കുടുംബാരോഗ്യ കേന്ദ്രങ്ങൾ ഉദ്ഘാടനം ചെയ്യും.
ليست هناك تعليقات
إرسال تعليق