തിരുവോണദിനത്തില്‍ ബവ്‌കോ മാത്രമല്ല ബാറുകളും ഇല്ല...
തിരുവോണ ദിവസമായ ഓഗസ്റ്റ് 31 നു സംസ്ഥാനത്ത് മദ്യക്കടകള്‍ പ്രവര്‍ത്തിക്കില്ല. ബാറുകള്‍, ബിയര്‍ വൈന്‍ പാര്‍ലറുകള്‍ എന്നിവയ്ക്കും അവധി പ്രഖ്യാപിച്ചു. കണ്‍സ്യൂമര്‍ഫെഡ്, ബവ്കോ ഔട്‌ലെറ്റുകള്‍ക്കും നേരത്തെ സര്‍ക്കാര്‍ അവധി നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം ഔട്‌ലെറ്റുകള്‍ക്ക് തിരുവോണത്തിനു അവധി പ്രഖ്യാപിച്ചെങ്കിലും ബാറുകള്‍ക്ക് ബാധകമായിരുന്നില്ല. ഇത്തവണ ഔട്‌ലെറ്റുകള്‍ക്ക് അവധി നേരത്തെ പ്രഖ്യാപിച്ചെങ്കിലും ബാറുകളുടെ കാര്യം പരാമര്‍ശിച്ചിരുന്നില്ല.
ليست هناك تعليقات
إرسال تعليق