പൊന്നാനി താലൂക്കിൽ നാളെ സമ്പൂർണ ലോക്ക്ഡൗൺ
രോഗ വ്യാപനം കൂടുന്ന സാഹചര്യത്തിൽ പൊന്നാനി താലൂക്കിൽ നാളെ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ഞായറാഴ്ച താലൂക്ക് പൂർണമായും അടച്ചിടും. പ്രദേശത്ത് ഉറവിടം വ്യക്തമാകാതെ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം കൂടിവരികയാണ്. കഴിഞ്ഞ ദിവസം താലൂക്കിൽ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. സിആർപിസി സെക്ഷൻ 144 വകുപ്പ് പ്രകാരമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
ليست هناك تعليقات
إرسال تعليق