പ്ലസ് ടു പരീക്ഷാഫലം ഈ മാസം 15ന് അകം പ്രഖ്യാപിക്കും!
കൊവിഡ് പശ്ചാത്തലത്തിൽ പൂർത്തിയാക്കിയ പ്ലസ് ടു പരീക്ഷാഫലം ഈ മാസം 15ന് അകം പ്രസിദ്ധീകരിക്കും. തിരുവനന്തപുരം നഗരത്തിൽ ട്രിപ്പിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തിയ സാഹചര്യത്തിലാണ് ഫലപ്രഖ്യാപനം നീളുന്നത്. അതേസമയം, സ്ഥിതിഗതികൾ വിലയിരുത്തി 15ന് അകം ഫലം പ്രഖ്യാപിക്കാനുള്ള ശ്രമത്തിലാണ് പൊതുവിദ്യാഭ്യാസ വകുപ്പ്. കൊവിഡിനിടെ നടന്ന എസ്എസ്എൽസി പരീക്ഷയുടെ ഫലം ജൂൺ 30ന് പ്രസിദ്ധീകരിച്ചിരുന്നു.
ليست هناك تعليقات
إرسال تعليق