ഭയാനക സാഹചര്യം; ലോക്ക്ഡൗൺ പ്രഖ്യാപിച്ചു
കൊവിഡ് വ്യാപനത്തിൽ പാലക്കാട് ജില്ല ഭയാനകമായ സാഹചര്യത്തിലാണുള്ളതെന്ന് മന്ത്രി എകെ ബാലൻ. കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പട്ടാമ്പി താലൂക്കിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. പട്ടാമ്പി മത്സ്യമാർക്കറ്റിൽ നടത്തിയ ആന്റിജൻ പരിശോധനയിൽ 67 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൊവിഡ് രോഗികൾ കൂടുതലായി റിപ്പോർട്ട് ചെയ്ത നെല്ലായ പഞ്ചായത്തിലും ലോക്ക്ഡൗൺ പ്രഖ്യാപിച്ചതായി മന്ത്രി അറിയിച്ചു.
ليست هناك تعليقات
إرسال تعليق