കാസർഗോഡ് 16കാരിക്ക് പീഡനം; അച്ഛനടക്കം നാലുപേർ പിടിയിൽ
കാസർഗോഡ് തൈക്കടപ്പുറത്ത് 16കാരിയെ പീഡിപ്പിച്ച അച്ഛനടക്കം നാലുപേർ പിടിയിൽ. മദ്രസാ അധ്യാപകനായ അച്ഛൻ കുട്ടിയെ വീട്ടിൽ വച്ചാണ് നിരന്തരം പീഡിപ്പിച്ചിരുന്നത്. എട്ടാം ക്ലാസ് മുതൽ പീഡനം തുടർന്നതായും കുട്ടി മൊഴി നൽകിയിട്ടുണ്ട്. കുട്ടി തന്നെയാണ് നീലേശ്വരം പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്. കുട്ടിയുടെ അച്ഛനെതിരെ മുമ്പും പോക്സോ കേസുണ്ട്. സംഭവത്തിൽ അമ്മയേയും പ്രതി ചേർത്തേക്കും.
ليست هناك تعليقات
إرسال تعليق