മാലിന്യവുമായെത്തിയ ടാങ്കര്‍ലോറി കല്യാശ്ശേരിയില്‍ തല്ലിത്തകര്‍ത്തു....
കല്യാശ്ശേരി:
വയക്കര പാലത്തിനടുത്ത് ദേശീയപാതയ്ക്കരികിൽ മാലിന്യം നിറച്ച ടാങ്കർലോറി തകർത്ത നിലയിൽ. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. കണ്ണൂർ ഭാഗത്തുനിന്ന് വന്ന ടാങ്കർ ലോറിയെ പിന്തുടർന്നെത്തിയ സംഘമാണ് ലോറി തടഞ്ഞുനിർത്തി ലോറിയിലുണ്ടായിരുന്നവരെ മർദിച്ച് ലോറി പൂർണമായി തകർത്തത്.
സംഭവം നടന്നതിനുശേഷം കണ്ണപുരം പോലീസ് സ്ഥലത്തെത്തിയെങ്കിലും ആരെയും പിടികൂടാനായില്ല. ടാങ്കറിൽനിന്ന് മാലിന്യം തള്ളുന്നത് ശ്രദ്ധയിൽപ്പെട്ടവരാണ് ലോറി തകർത്തെതെന്നാണ് പോലീസ് സംശയിക്കുന്നത്.
ليست هناك تعليقات
إرسال تعليق