Header Ads

  • Breaking News

    ഏഴ് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നു;അയൽവാസി അറസ്റ്റിൽ


    തമിഴ്നാട്ടിലെ പുതുക്കോട്ടയില്‍ ഏഴ് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നു . വീടിന് സമീപത്തെ കുറ്റിക്കാട്ടിൽ നിന്നാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയെ ജൂണ്‍ 30നാണ് കാണാതായത്. അയൽവാസിയായ പുതുക്കോട്ടെ സ്വദേശി രാജ അറസ്റ്റിലായി.

    വീട്ട് മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെ കാണാതായതായി വീട്ടുകാര്‍ പൊലീസിൽ പരാതി നൽകിയിരുന്നു. അയൽവാസികളുടേയും നാട്ടുകാരുടെയും നേതൃത്വത്തിൽ തിരച്ചിലും നടന്നിരുന്നു. ഇതിനിടെയാണ് കുറ്റിക്കാട്ടിൽ മൃതശരീരം കണ്ടെത്തിയത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad