താന്യത്ത് സി.പി.എം പ്രവർത്തകൻ വെട്ടേറ്റ് മരിച്ചു ...
തൃശൂർ:
അന്തിക്കാട് താന്യത്ത് ആക്രമണത്തിൽ പരിക്കേറ്റ സി.പി.എം പ്രവർത്തകൻ മരിച്ചു. മുൻ പഞ്ചായത്തംഗവും കുടുംബശ്രീ ചെയർപേഴ്സണുമായ മായ സുരേഷിന്‍റെ മകൻ ആദർശ് ആണ് മരിച്ചത്.
രാവിലെ ഒമ്പതരയോടെ വീടിനു സമീപത്തു വെച്ചായിരുന്നു ആദർശിന് നേരെ ആക്രമണം നടന്നത്. വാഹനത്തിലെത്തിയ സംഘം ആദർശിനെ വെട്ടി വീഴ്ത്തുകയായിരുന്നു. സംഭവം കണ്ട അമ്മ മായ സുരേഷ് ഓടിയെത്തിയെങ്കിലും ആദർശ് കുഴഞ്ഞു വീണു. ആശുപത്രിയിലെത്തിച്ച ആദർശ് ഉച്ചയോടെ മരിക്കുകയായിരുന്നു.
ആക്രമണത്തിന് പിന്നിൽ ആർ.എസ്.എസ് ആണെന്ന് സി.പി.എം ആരോപിച്ചു. അതേസമയം, ഗുണ്ടാ നേതാവ് കായ്ക്കുരു രാജേഷിന്‍റെ സംഘവുമായും ഇവിടെ സംഘർഷമുണ്ടായിരുന്നു. ഇവരാണ് സംഭവത്തിന് പിന്നിലെന്നും പറയുന്നു.
ليست هناك تعليقات
إرسال تعليق