കേരളത്തിൽ ഓഗസ്റ്റ് അവസാനത്തോടെ കോവിഡ് കേസുകളുടെ എണ്ണം വലിയതോതിൽ വർധിക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം:
കേരളത്തിൽ ഓഗസ്റ്റ് അവസാനത്തോടെ കോവിഡ് കേസുകളുടെ എണ്ണം വലിയതോതിൽ വർധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഡിസാസ്റ്റർ മാനേജ്മെന്റിന്റെ കണക്കുകൾ പ്രകാരം ഓഗസ്റ്റ് മാസം അവസാനം സംസ്ഥാനത്ത് കോവിഡ് കേസുകൾ വലിയ തോതിൽ വർധിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
നിലവിലെ അവസ്ഥവച്ചുള്ള സൂചനയാണ് ഇവർ നൽകുന്നതെന്നും. ഇത് കുറയുകയോ വർധിക്കുകയോ ചെയ്യാം. ശ്രദ്ധപാളിയാൽ സംഖ്യ പ്രതീക്ഷിക്കുന്നതിലും വലുതാകും. അതിനാൽ എല്ലാവരും കോവിഡ് സുരക്ഷ കർശനമായി പാലിക്കമമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.
ليست هناك تعليقات
إرسال تعليق