Header Ads

  • Breaking News

    എല്ലാവരും ബ്രേക്ക് ദി ചെയിന്‍ ഡയറി സൂക്ഷിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍


    തിരുവനന്തപുരം:

    സംസ്ഥാനത്ത് എല്ലാവരും ബ്രേക്ക് ദി ചെയിന്‍ ഡയറി സൂക്ഷിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാവരും സഞ്ചാര വിവരങ്ങള്‍ എഴുതി സൂക്ഷിക്കണം. ബ്രേക്ക് ദി ചെയിന്‍ ക്യാമ്ബയിന്‍ ശക്തിപ്പെടുത്തും. ഉറവിടം അറിയാതെ കോവിഡ് സ്ഥിരീകരിച്ചവരില്‍ രോഗം പകര്‍ന്നത് എവിടെ നിന്നെന്ന് കണ്ടെത്താന്‍ നാട്ടുകാരുടെ സഹകരണം ആവശ്യമാണെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

    നിയമലംഘനം കണ്ടാല്‍ ജനങ്ങള്‍ ഫോട്ടോ എടുത്ത് പൊലീസിന് കൈമാറണം. സംസ്ഥാനത്ത് കോവിഡ് ടെസ്റ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കും. ജൂലൈയില്‍ 10,000 ടെസ്റ്റുകള്‍ വരെ നടത്തും. വിദേശത്ത് നിന്നെത്തുന്നവര്‍ക്ക് ഹോം ക്വാറന്റൈനില്‍ ഒരുതരത്തിലുമുള്ള വിട്ടുവീഴ്ചയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

    സംസ്ഥാനത്ത് ഇന്ന് 122പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 53 പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ 83പേര്‍ വിദേശത്തുനിന്നു വന്നതാണ്. 33 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്നവരാണ്. സമ്ബര്‍ക്കം മൂലം 6 പേര്‍ക്ക് രോഗം ബാധിച്ചു. തുടര്‍ച്ചയായി ഏഴാം ദിവസമാണ് സംസ്ഥാനത്ത് രോ?ഗികളുടെ എണ്ണം 100 കടക്കുന്നത്. നിലവില്‍ 3726 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 1861 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നു.


    ليست هناك تعليقات

    Post Top Ad

    Post Bottom Ad