Header Ads

  • Breaking News

    കോവിഡ് വ്യാപനം : ഇന്ത്യയിൽ സ്ഥിതി ഗുരുതരം


    ലോകത്തെ കോവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ അഞ്ചാംസ്ഥാനത്തെത്തി. സ്‌പെയിനിനെ മറികടന്നാണ് കൊറോണ വൈറസ് കൂടുതല്‍ ബാധിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്തെത്തിയത്. ഇന്ത്യയില്‍ 2,46,622 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതായും ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാല പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

    സര്‍വകലാശാലയുടെ കണക്കുകള്‍ പ്രകാരം പട്ടികയില്‍ അമേരിക്ക, ബ്രസീല്‍, റഷ്യ, ബ്രിട്ടന്‍ എന്നിവയ്ക്ക് പിന്നിലാണ് നിലവില്‍ ഇന്ത്യ. രാജ്യത്ത് പിന്നിട്ട നാലു ദിവസങ്ങളില്‍ റെക്കോര്‍ഡ് കുതിപ്പാണ് രോഗബാധിതരുടെ കണക്കില്‍ രേഖപ്പെടുത്തുന്നത്. സ്‌പെയിനില്‍ 2,41,310 കോവിഡ് കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്ന് സര്‍വകലാശാല സൂചിപ്പിക്കുന്നു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad