വിശപ്പ് അകറ്റാൻ സഹായം ചോദിച്ചെത്തിയ കുട്ടിക്ക് നേരെ നിരന്തര പീഡനം; 75 കാരൻ മുതൽ 14 കാരൻ വരെ പിടിയിൽ
ലോക്ക് ഡൗണിൽ പട്ടിണിയായതിനെ തുടർന്ന് അയൽവക്ക വീടുകളിൽ സഹായം ചോദിച്ച് പോയ കുട്ടിക്ക് നേരെ നിരന്തര പീഡനം. തമിഴ്‌നാട്ടിലെ നാഗർകോവിലിൽ എട്ടുവയസ്സുകാരിയാണ് പീഡനത്തിന് ഇരയായത്. സംഭവത്തിൽ 14 വയസ്സുള്ള രണ്ട് കുട്ടികൾ അടക്കം ആറ് പേർ അറസ്റ്റിലായി.
തേങ്ങാപ്പട്ടണം സ്വദേശികളായ മുഹമ്മദ് നൂഹ്(75), സഹായദാസൻ(52), ജഫീർ ഹുസൈൻ(53), അബ്ദുൽ ജാഫർ(68) എന്നിവരും രണ്ട് കുട്ടികളുമാണ് പിടിയിലായത്. അച്ഛനും മാനസിക വെല്ലുവിളി നേരിടുന്ന മാതാവിനുമൊപ്പം താമസിക്കുന്ന എട്ട് വയസ്സുകാരിയാണ് പീഡനത്തിന് ഇരയായത്.
അച്ഛന് ജോലി നഷ്ടപ്പെട്ടതോടെ അടുത്തുള്ള വീടുകളിൽ പോയി ഭക്ഷണം ശേഖരിച്ച് കൊണ്ടുവന്നാണ് ഇവർ ജീവിച്ചിരുന്നത്. ഇങ്ങനെ വീട്ടിലെത്തുന്ന കുട്ടിയെ ഇവർ സഹായങ്ങൾ നൽകി ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. കുട്ടി വിവരം വീട്ടിൽ പറഞ്ഞതിനെ തുടർന്നാണ് പിതാവ് പരാതിയുമായി പോലീസിനെ സമീപിച്ചത്.
ليست هناك تعليقات
إرسال تعليق