Header Ads

  • Breaking News

    വാഹനാപകടത്തില്‍ പെരിയ കേന്ദ്രസര്‍വകലാശാലയിലെ അധ്യാപകന്‍ മരിച്ചു


    കാഞ്ഞങ്ങാട്: 

    പെരിയ കേന്ദ്രസര്‍വകലാശാലയിലെ അധ്യാപകന്‍ കര്‍ണ്ണാടക തുംകൂറിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. 
    കേന്ദ്രസര്‍വകലാശാല കന്നഡ വിഭാഗത്തിലെ ഗസ്റ്റ് അധ്യാപകന്‍ ഡോ. കെ എന്‍ സ്വാമി(35) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയോടെ തുംകൂറിലുണ്ടായ ബൈക്കപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സ്വാമിയെ ഉടന്‍ തന്നെ ആസ്പത്രിയിലേക്ക് കൊണ്ടുപോയെങ്കിലും പിന്നീട് മരണം സംഭവിക്കുകയായിരുന്നു.

    കേന്ദ്രസര്‍വകലാശാലയില്‍ പുതുതായി ആരംഭിച്ച കന്നഡ വിഭാഗത്തിന്റെ വികസനപ്രവര്‍ത്തനങ്ങളില്‍ സ്വാമി സജീവമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. കന്നഡയിലെ അറിയപ്പെടുന്ന എഴുത്തുകാരന്‍ കൂടിയാണ് അദ്ദേഹം.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad