സുശാന്തിന്റെ മരണത്തിന് പിന്നാലെ ബന്ധുവും മരിച്ചു; സുശാന്തിന്റെ മരണത്തില്‍ അതീവ ദുഃഖവതിയായിരുന്നെന്ന് റിപ്പോര്‍ട്ട്
ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തിനു പിന്നാലെ നടന്റെ ബന്ധുവും മരിച്ചു. സുശാന്തിന്റെ കസിന്റെ ഭാര്യയായ സുധാ ദേവിയാണ് മരിച്ചത്. സുശാന്തിന്റെ മരണത്തില്‍ ഇവര്‍ അതീവ ദുഖവതിയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. കുറച്ചു നാളുകളായി ഇവര്‍ രോഗബാധിതയായിരുന്നു. സുശാന്തിന്റെ മരണവാര്‍ത്തയറിഞ്ഞ ശേഷം ഇവര്‍ ഭക്ഷണം കഴിക്കാതെ ഇരിക്കുകയായിരുന്നു. തിങ്കളാഴ്ച ബിഹാറില്‍ വെച്ചാണ് മരണം.
ഞായറാഴ്ച ഉച്ചയ്ക്കാണ് സുശാന്തിനെ ബാന്ദ്രയിലെ അപ്പാര്‍ട്ട്‌മെന്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. സുശാന്ത് കഴിഞ്ഞ അഞ്ച് മാസമായി വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.മരണത്തില്‍ സംശയം ഉന്നയിച്ച് ബന്ധുക്കള്‍. മരണത്തില്‍ ഗൂഢാലോചനയുണ്ടെന്ന് സുശാന്തിന്റെ അമ്മാവന്‍ ആരോപിച്ചിരുന്നു.സുശാന്ത് സിംഗിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്തുകഴിഞ്ഞു. കൂപ്പര്‍ ഹോസ്പ്പറ്റിലാണ് മൃതദേഹം ഉള്ളത്.

ليست هناك تعليقات
إرسال تعليق