കണ്ണൂരിൽ കെഎസ്‌ആർടിസി ഡ്രൈവർക്കും കോവിഡ്; മറ്റ് ജീവനക്കാരുൾപ്പെടെ ക്വാറന്റൈനിൽ പോകേണ്ടിവരും
കണ്ണൂർ: കെഎസ്‌ആർടിസി കണ്ണൂർ ഡിപ്പോയിലെ ഡ്രൈവർക്കും കോവിഡ്. മുഴക്കുന്ന് സ്വദേശിയായ നാൽപ്പത്തിരണ്ടുകാരനാണ് ശനിയാഴ്‌ച രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളൊന്നുമില്ലാതിരുന്ന ഇദ്ദേഹം വ്യാഴാഴ്‌ചവരെ ജോലിക്കുണ്ടായിരുന്നു. രണ്ടാഴ്‌ച മുമ്പ് കണ്ണൂർ വിമാനത്താവളത്തിലിറങ്ങിയ കൊല്ലം സ്വദേശികളായ താജിക്കിസ്ഥാൻ വിദ്യാർഥികളെ നാട്ടിലെത്തിച്ച കെഎസ്‌ആർടിസി ബസ് ഓടിച്ചിരുന്നത് ഇദ്ദേഹമാണ്.
വിദ്യാർഥി സംഘത്തിൽ നാലുപേർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് കഴിഞ്ഞദിവസം ഡ്രൈവറുടെയും സ്രവം പരിശോധനയ്‌ക്കയച്ചത്. കെഎസ്‌ആർടിസി ജീവനക്കാരുൾപ്പെടെ ഇദ്ദേഹവുമായി സമ്പർക്കം പുലർത്തിയ ആളുകൾ ക്വാറന്റൈനിൽ പോകേണ്ടിവരും. റൂട്ട് മാപ്പ് തയ്യാറാക്കിവരികയാണ്.
ليست هناك تعليقات
إرسال تعليق