16 വയസ് മുതൽ പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതി; ട്രെയിനി എസ്‌ഐക്കെതിരെ പോക്‌സോ കേസ്
യുവതിയുടെ പരാതിയിൽ ട്രെയിനി എസ്‌ഐക്കെതിരെ പോക്‌സോ കേസ്. തിരുവനന്തപുരം നെല്ലിമൂടാണ് സംഭവം. തൃശൂർ പൊലീസ് അക്കാദമിയിലെ ട്രെയിനി എസ്‌ഐ ബിജുവിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. നെല്ലിമൂട് സ്വദേശിയാണ് ബിജു.
ബന്ധുവായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് പരാതി. 16 വയസ് മുതൽ 8 വർഷം പീഡിപ്പിച്ചെന്നാണ് യുവതിയുടെ മൊഴി. ബിജുവിന്റെ അടുത്ത ബന്ധുവാണ് പീഡനത്തിനിരയായ യുവതി.
നെയ്യാറ്റിൻകര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ليست هناك تعليقات
إرسال تعليق