പയ്യോളി ഇരിങ്ങലിൽ വാഹനാപകടം കണ്ണൂർ സ്വദേശികളായ രണ്ടു പേർ മരണപെട്ടു, രണ്ടു പേർക്ക് പരിക്ക്
ദേശീയപാത ഇരിങ്ങൽ മങ്ങൂൽ പാറക്ക് സമീപം കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു.
കാർയാത്രികരായ കണ്ണൂർ ചാല സ്വദേശികളായ ആശിഖ് (46), ആയിഷ (19) എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന
ഷുഹൈബ (49), ലാസിം(14) എന്നിവർക്ക് പരിക്കേറ്റു. ഇവർ വടകര സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്.
മരണപ്പെട്ട ആശിഖിെൻറ മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും, ആയിഷയുടെ മൃതദേഹം വടകര സഹകരണ ആശുപത്രിയിലുമാണുള്ളത്. ശനിയാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ഭാരത് ഗ്യാസിെൻറ ലോറിയാണ് അപകടത്തിൽപ്പെട്ടത്. ടാങ്കറിൽനിന്ന് ചോർച്ച സംഭവിച്ചിട്ടില്ല. മുൻകരുതലിെൻറ ഭാഗമായി പൊലീസും ഫയർഫോഴ്സും ആംബുലൻസും സ്ഥലത്തെത്തി. അപകടത്തെതുടർന്ന് വാഹനങ്ങൾ പേരാമ്പ്ര വഴി തിരിച്ചു വിട്ടു.
ليست هناك تعليقات
إرسال تعليق