ഒരു നാടിനെയാകെ കണ്ണിരിലാഴ്ത്തി വൈഗമോൾ യാത്രയായി
മഞ്ഞപ്പിത്തം ബാധിച്ചു കോഴിക്കോട്
സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയയായ വൈഗമോൾ മരണത്തിന് കീഴടങ്ങി. വൈഗമോളുടെ ചികിൽസക്ക് ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചറുടെ ഇടപെടൽ മൂലം 10 ലക്ഷം രൂപ അനുവദിച്ചിരുന്നു. കണ്ണൂർ പാപ്പിനിശ്ശേരി പുലക്കറ വയൽ വാടകക്ക് താമസിക്കുന്ന വിപിൻ – ദിവ്യ ദമ്പതികളുടെ മകൾ ആണ് വൈഗ. കുട്ടിയുടെ അമ്മയാണ് കരൾ നൽകിയത്. 18 ലക്ഷം രൂപയാണ് ചികൽസക്ക് ചിലവ് വരുകയെന്ന് ഡോക്ടർമാർ അറിയിച്ചതിനെത്തുടർന്ന് നിർധനരായ ഈ കുടുംബത്തിനെ സഹായിക്കാൻ തുക കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു കൂട്ടുകാരും നാട്ടുകാരും
ليست هناك تعليقات
إرسال تعليق