സർക്കാൻ ക്വാറന്റൈൻ കേന്ദ്രത്തിൽ യുവതികളെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമം: ഒരാൾ പിടിയിൽ
ബംഗളൂരു: സർക്കാർ ക്വാറന്റൈൻ കേന്ദ്രത്തിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്ന യുവതികളെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച മുപ്പത്തിരണ്ടുകാരനെ പൊലീസ് അറസ്റ്റു ചെയ്തു. ബംഗളൂരുവിലെ ഒരു ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്‍റീൻ കേന്ദ്രത്തിലാണ് യുവതികൾക്ക് നേരെ പീഡനശ്രമം നടന്നത്. സംഭവത്തിൽ ഇവിടെ തന്നെ കഴിഞ്ഞിരുന്ന സുബ്രഹ്മണ്യൻ സ്വദേശി ജയശങ്കര്‍ (32) എന്ന ഇന്‍റീരിയർ ഡിസൈനറാണ് അറസ്റ്റിലായത്.
നിലവിൽ ഇയാളെ പൊലീസ് സ്റ്റേഷനിലെ ഐസലേഷൻ കേന്ദ്രത്തിൽ പാർപ്പിച്ചിരിക്കുകയാണ്. കോവിഡ് പരിശോധന ഫലം വന്ന ശേഷം കോടതിയിൽ ഹാജരാക്കും. ബംഗളൂരു എച്ച്എസ്ആർ ക്വറന്‍റീൻ കേന്ദ്രത്തിൽ ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു പരാതിക്കടിസ്ഥാനമായ സംഭവം. മുംബൈയിൽ നിന്ന് ട്രെയിൻ മാർഗം ബംഗളൂരുവിലെത്തിയവരെ കോവിഡ് പ്രോട്ടോക്കോൾ പ്രകാരം ഇവിടെ ഐസലേഷനിൽ പാര്‍പ്പിച്ചിരുന്നു. സ്ത്രീകള്‍ക്കും പുരുഷന്മാർക്കും ഒരുമിച്ചായിരുന്നു ഐസലേഷന്‍ ഒരുക്കിയത്. ഇവിടെ താമസക്കാരനായ ഒരാൾ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതിയുമായെത്തിയത് ഉഗാണ്ട സ്വദേശിയായ മുപ്പതുകാരിയായിരുന്നു. കുളിമുറിയിൽ അതിക്രമിച്ചു കയറി ശരീരത്ത് കടന്നു പിടിച്ചു എന്നാണ് ആരോപണം.
ليست هناك تعليقات
إرسال تعليق