Header Ads

  • Breaking News

    മദ്യം നല്‍കി മയക്കിയ ശേഷം കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തില്‍ കൂടുതല്‍ പേര്‍ കസ്റ്റഡിയില്‍

    പാത്തന്‍കോട് കഠിനംകുളത്ത്
    യുവതിയെ ഭര്‍ത്താവും കൂട്ടുകാരും ചേര്‍ന്ന് മദ്യം നല്‍കി മയക്കിയ ശേഷം കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തില്‍ കൂടുതല്‍ പേര്‍ കസ്റ്റഡിയില്‍. പീഡനത്തിന് ഇരയായ കണിയാപുരം ചിറ്റാറ്റുമുക്ക് സ്വദേശിയായ 24കാരിയുടെ ഭര്‍ത്താവിനെ കൂടാതെ മറ്റ് മൂന്ന് പേര്‍ കൂടിയാണ് പിടിയിലായത്. ഭര്‍ത്താവ് അന്‍സിലിനെ (29) കഠിനംകുളം പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഗുരുതരാസ്ഥയിലായ യുവതി ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലാണുള്ളത്. യുവതിയില്‍ നി്ന്ന് മൊഴിയെടുക്കാന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഭര്‍ത്താവ് അടക്കം ആറ് പേരടങ്ങുന്ന സംഘമാണ് കൂട്ടബലാസംഘം നടത്തിയതെന്നാണ് യുവതിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയിലുള്ളത്.
    പോത്തന്‍കോട് ഉള്ള ഭര്‍ത്താവിന്റെ വീട്ടിലായിരുന്നു യുവതിയെ ഇന്നലെ വൈകുന്നേരം നാല് മണിയോടുകൂടി ഭര്‍ത്താവ് വാഹനത്തില്‍ കയറ്റി പുതുക്കുറിച്ചിയില്‍ ബീച്ചിലേക്ക് കൊണ്ടുപോകുകയും അവിടെ സമീപത്തെ സുഹൃത്തിന്റെ വീട്ടിലെത്തുകയുമായിരുന്നു. അവിടെ വെച്ച് യുവതിക്ക് നിര്‍ബന്ധിച്ച് മദ്യം നല്‍കിയായിരുന്നു പീഡനം.
    ബലാത്സംഗത്തിന് വിധേയയായ യുവതി അവിടെ നിന്ന് രക്ഷപ്പെട്ട് രാത്രി പത്ത് മണിയോടെ റോഡിലെത്തുകയും നാട്ടുകാര്‍ വാഹനത്തില്‍ കയറ്റി കണിയാപുരത്തെ വീട്ടില്‍ എത്തിക്കുകയുമായിരുന്നു. വീട്ടിലെത്തിയപ്പോഴേക്കും അബോധാവസ്ഥയിലായ യുവതിയെ പിന്നീട് ചിറയിന്‍കീഴ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad