Header Ads

  • Breaking News

    വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും മാർഗ്ഗനിർദ്ദേശങ്ങൾ നൽകാൻ തളിപ്പറമ്പിന്റെ വാട്സപ്പ് ഗ്രൂപ്പ്; ലോഞ്ചിങ് ഞായറാഴ്ച

    തളിപ്പറമ്പ് :
    വിദ്യാഭ്യാസ മേഖലയില്‍ പുതു ചരിതം തീര്‍ക്കാന്‍ അറിവരങ്ങ് വിദ്യാഭ്യാസ വാട്സ് ആപ് ഗ്രൂപ്പ് സജ്ജമായി.തോട്ടീക്കലിലെ ഒരു കൂട്ടം വിദ്യാഭ്യാസ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ രൂപീകരിച്ച വിദ്യാഭ്യാസ വാട്സ് ആപ് ഗ്രൂപ്പിന്‍റ ലോഞ്ചിംഗ് ഞായറാഴ്ച രാവിലെ 10 മണിക്ക് കണ്ണൂര്‍ യൂണിവേഴ്സിറ്റി മുന്‍ അസി.രജിസ്ട്രാര്‍ കെ.പി മുഹമ്മദ് നിര്‍വഹിക്കും.
    പ്രാഫ.എ.പി സുബെെര്‍,പ്രാഫ.സി.മുഹമ്മദ് ജാബിര്‍,പ്രാെഫ.അബ്ദുള്‍ ജബ്ബാര്‍,പ്രൊഫ.അസ്മിന അശ്രഫ്,മുത്തലിബ് മാസ്റ്റര്‍,ജബ്ബാര്‍ മാസ്റ്റര്‍ പ്രഭാഷണം നടത്തും.
    പൂര്‍ണമായും വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഉപകാരപ്പെടുന്ന രീതിയില്‍ സജ്ജമാക്കിയിട്ടുള്ള ഗ്രൂപ്പില്‍ ഇതിനകം ഇരുന്നൂറിലധികം പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.ഷാക്കിര്‍ തോട്ടിക്കല്‍ ചെയര്‍മാനും യു.എം ഉനെെസ് ജനറല്‍ കണ്‍വീനറുമായ കമ്മിറ്റിയാണ് അറിവരങ്ങ് നിയന്ത്രിക്കുന്നത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad