കണ്ണൂർ നഗരം വ്യാഴാഴ്ച തുറക്കും
കണ്ണൂർ:
പതിനാലുകാരന് കോവിഡ് ബാധിച്ചതിനെ തുടർന്ന് അടച്ചുപൂട്ടിയ കണ്ണൂർ നഗരം വ്യാഴാഴ്ച തുറക്കും. ഇന്നു ചേരുന്ന ദുരന്തനിവാരണ അതോറിറ്റിയുടെ യോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമാനമുണ്ടാകും.
കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ചാൽ ഏഴു ദിവസം കഴിഞ്ഞാണ് പുനരവലോകനം ഉണ്ടാകുക. ഉറവിടം അറിയാത്ത കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആരോഗ്യ വകുപ്പാണ് നഗരം അടച്ചിടാൻ നിർദേശം നൽകിയത്. തുടർന്നാണ് കഴിഞ്ഞ 18 മുതൽ നഗരം അടച്ചു പൂട്ടിയത്.
അതേസമയം പതിനാലുകാരന്റെ രണ്ടാമത്തെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നു. പിതാവിനും വിദ്യാർഥിയെ ആദ്യം പരിശോധിച്ച ഡോക്ടർക്കും കോവിഡ് ബാധയില്ലെന്ന് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു.
ليست هناك تعليقات
إرسال تعليق