കേരളത്തിൽ വീണ്ടും കോവിഡ് മരണം
കൊല്ലം:
കോവിഡ് ബാധിച്ചു കൊല്ലം മെഡിക്കൽ കോളജിൽ ചികിൽസയിലായിരുന്ന മയ്യനാട് സ്വദേശി വസന്തകുമാർ (68) മരിച്ചു. ഡൽഹിയിൽ നിന്ന് ഈ മാസം 10നു നാട്ടിലെത്തി.
രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് 17നു കൊല്ലം െമഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. അതീവഗുരുതരാവസ്ഥയിലായതിനെ തുടർന്നു ജീവൻരക്ഷാ മരുന്ന് പൊലീസാണു കൊച്ചിയിൽ നിന്നെത്തിച്ചു കൊടുത്തത്. ഇന്നു രാവിലെയായിരുന്നു മരണം. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 22 ആയി.

ليست هناك تعليقات
إرسال تعليق