8 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച മദ്രസ അധ്യാപകൻ അറസ്റ്റിൽ
കൊല്ലം അഞ്ചലിൽ എട്ട് വയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ. അഞ്ചലിലെ മദ്രസയിൽ അധ്യാപകനായ കാട്ടുപുതുശ്ശേരി വാഴവിള വീട്ടിൽ നാസറുദ്ദീനാണ് പിടിയിലായത്. തിരുവനന്തപുരം പള്ളിക്കൽ സ്വദേശിയാണ് ഇയാൾ
മദ്രസയിൽ പഠനത്തിനെത്തിയ കുട്ടിയെ ഇയാൾ പീഡിപ്പിക്കുകയായിരുന്നു. കുട്ടി രക്ഷിതാക്കളോട് വിവരം പറഞ്ഞതിനെ തുടർന്ന് ഇവർ ചൈൽഡ് ലൈനിൽ വിവരം അറിയിക്കുകയായിരുന്നു.
ചൈൽഡ് ലൈൻ പ്രവർത്തകർ കുട്ടിയെ കൗൺസിലിംഗ് നടത്തുകയും വിവരം അഞ്ചൽ പോലീസിന് കൈമാറുകയുമായിരുന്നു. പ്രതിക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.
ليست هناك تعليقات
إرسال تعليق