കെകെ ശൈലജ അർഹിച്ച അംഗീകാരം തന്നെയാണിതെന്ന് ശശി തരൂർ
ആരോഗ്യമന്ത്രി കെകെ ശൈലജയെ ക്കുറിച്ചുളള ദി ഗാർഡിയൻ റിപ്പോർട്ട് പങ്കുവെച്ച് കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. കെകെ ശൈലജ അർഹിച്ച അംഗീകാരം തന്നെയാണിതെന്ന് കുറിപ്പോടെയാണ് ഫേസ്‍ബുക്കിൽ ഗാർഡിയൻ റിപ്പോർട്ട് പങ്കുവെച്ചത്. എന്നാൽ ഇത് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ സർക്കാരിനെ വിമർശിച്ചു കൊണ്ടിരിക്കുന്ന പ്രതിപക്ഷത്തിന്റെ ഇടയിൽ അസ്വാരസ്യത്തിന് ഇടയാക്കിയിരിക്കുകയാണ്.
ليست هناك تعليقات
إرسال تعليق