Header Ads

  • Breaking News

    ജലകന്യകയെ പോലെ സുന്ദരിയായി സാനിയ ഇയ്യപ്പൻ;താരത്തിന്റെ കിടിലൻ അണ്ടർവാട്ടർ ഫോട്ടോഷൂട്ട് കാണാം


    ഡാൻസ് റിയാലിറ്റി ഷോയിലൂടെ ജനശ്രദ്ധ നേടി ബാലതാരമായി എത്തി പിന്നീട് നായികയായി മാറിയ യുവതാരമാണ് സാനിയ ഇയ്യപ്പൻ. മമ്മൂട്ടിയുടെ ‘ബാല്യകാലസഖി’യില്‍ ബാലതാരമായി എത്തിയ സാനിയ ക്വീനിൽ ആയിരുന്നു നായികയായി ആദ്യം അഭിനയിച്ചത്. ലൂസിഫറിൽ മഞ്ജുവാര്യരുടെ മകളായി എത്തിയ സാനിയ ഏറെ ജനശ്രദ്ധ നേടിയെടുത്തു. മമ്മൂട്ടി ചിത്രം ‘പതിനെട്ടാം പടി’യിലെ ഗാനരംഗത്തിലും ഗ്ലാമറസ്സായി സാനിയ പ്രത്യക്ഷപ്പെട്ടിരുന്നു. അഭിനയത്തിന് പുറമെ നൃത്തത്തിലും ഏറെ പ്രാധാന്യം നൽകുന്ന സാനിയ ഡാൻസ് റിയാലിറ്റി ഷോകളിലൂടെ ആണ് ആദ്യം ശ്രദ്ധ നേടിയിരുന്നത്.

    ഇപ്പോൾ താരത്തിന്റെ ഫോട്ടോഷൂട്ട് വീഡിയോകളും ചിത്രങ്ങളും ആണ് വൈറലാകുന്നത്. റിച്ചാര്‍ഡ് ആന്‍റണി ക്യാമറ കൈകാര്യം ചെയ്ത ഫോട്ടോ ഷൂട്ട് വെള്ളത്തിനടിയിലാണ്. അണ്ടര്‍വാട്ടര്‍ ഫാഷന്‍ ഫിലിം ഗണത്തിൽപെടുന്ന ഫോട്ടോഷൂട്ടിൽ അതീവ സുന്ദരിയായി ആണ് താരത്തെ കാണുവാൻ സാധിക്കുന്നത്.

    കഴിഞ്ഞ വർഷം സാനിയയുടെ കരിയറിൽ നിർണായക മായത് മോഹൻലാൽ നായകനായ ലൂസിഫറിലെ ജാൻവി എന്ന കഥാപാത്രം തന്നെയായിരുന്നു. മഞ്ജു വാര്യർ അവതരിപ്പിച്ച പ്രിയദർശനി രാംദാസിന്റെ മകളുടെ വേഷം സാനിയയിൽ ഭദ്രമായിരുന്നു. പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രത്തിൽ വിവേക് ഒബ്‌റോയ്, ഇന്ദ്രജിത്,ടോവിനോ തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്. ആന്റണി പെരുമ്ബാവൂര്‍ നിർമിച്ച ചിത്രത്തില്‍ ഇവരെ കൂടാതെ സച്ചിൻ പടേക്കർ,ജോണ് വിജയ്,സായ് കുമാർ, കലാഭവൻ ഷാജോണ്,ആദിൽ ഇബ്രാഹിം,ബൈജു,ഷോണ് റോമി എന്നിവരും അഭിനയിച്ചു. സുജിത്വാസുദേവ് ആണ് ചിത്രത്തിനായി ക്യാമറ ചലിപ്പിച്ചത്.

    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad