Header Ads

  • Breaking News

    ഇത് എന്റെ കൃഷ്ണൻ; വിഷു ആഘോഷ ചിത്രങ്ങൾ പങ്കുവെച്ച് മലയാളികളുടെ പ്രിയപ്പെട്ട ബാലാമണി


    കോവിഡ് പ്രതിസന്ധിയിലും വലിയ ആഘോഷങ്ങളില്ലാതെ വീടുകള്‍ക്കുള്ളില്‍ വിഷുവിനെ വരവേറ്റ് കഴിഞ്ഞു മലയാളികള്‍. വിഷു കണി കാണുവാനും കൈനീട്ടം വാങ്ങിക്കുവാനും ഇത്തവണയും ഒരു മുടക്കവും വരുത്തിയിട്ടില്ല മലയാളികൾ. നടി നവ്യാ നായരും ഇത്തവണ വിഷു ആഘോഷത്തിലാണ്. മകൻ സായ് കൃഷ്ണയ്ക്കൊപ്പമുള്ള വിഷു ആഘോഷ ചിത്രങ്ങളാണ് നവ്യാ നായർ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കു വെച്ചത്. ഇത് എന്റെ കൃഷ്ണൻ എന്ന തലക്കെട്ടോടെയാണ് നവ്യാ നായർ ചിത്രങ്ങൾ പങ്കു വെച്ചത്


    നേരത്തെ ജാൻ എന്ന് നവ്യാനായർ വിളിക്കുന്ന മകൻ സായി കൃഷ്ണ വീട് വൃത്തിയാക്കുന്നതിന്റെ വീഡിയോകൾ ഇൻസ്റ്റഗ്രാം പേജിലൂടെ നവ്യാനായർ പുറത്ത് വിട്ടിരുന്നു. പുതിയ കാര്യങ്ങൾ മകനെ പഠിപ്പിച്ചു കൊടുക്കുന്ന നവ്യാനായരെയും അത് ആത്മാർത്ഥതയോടെ പഠിച്ച് ചെയ്യുന്ന മകനെയും വീഡിയോയിൽ കാണാൻ സാധിക്കും.

    വീട്ടിലിരിക്കുമ്പോൾ ജാൻ പുതിയ പാഠങ്ങൾ പഠിക്കുകയാണ് എന്ന് പറഞ്ഞു കൊണ്ടാണ് നവ്യാനായർ ഈ വീഡിയോ പോസ്റ്റ് ചെയ്തത്. ചെറുപ്പത്തിലെ നല്ല ശീലങ്ങൾ പഠിപ്പിക്കുന്നതാണ് നല്ല കാര്യം എന്ന് പറഞ്ഞ് നിരവധി കമന്റുകൾ ആണ് വീഡിയോയ്ക്ക് താഴെ എത്തുന്നത്. സായിക്ക് ഇതൊന്നും ശീലം ഇല്ലാത്ത കാര്യങ്ങളാണ് അതിനാൽ സൂക്ഷിക്കണം എന്ന് അമ്മ വീഡിയോയിൽ പിറകിൽനിന്ന് പറയുന്നുണ്ട്. പക്ഷേ ഇങ്ങനെയല്ലേ ഇതൊക്കെ പഠിക്കുന്നത് എന്നാണ് സായി ചോദിക്കുന്നത്.

    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad