Header Ads

  • Breaking News

    താടിക്കാരനെ ഈ വിഷുവിന് മിസ് ചെയ്യുന്നു;കഴിഞ്ഞ വർഷത്തെ വിഷു ഓർമ പുതുക്കി സുപ്രിയ മേനോൻ


    ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി പ്രിഥ്വിയും മറ്റ് അണിയറ പ്രവർത്തകരും ജോർദാനിൽ ആയിരുന്നു. ജോർദാനിലെ ഗവൺമെന്റിന്റെ പ്രത്യേക ശുപാർശ മൂലം ഏപ്രിൽ 10 വരെ അവർക്ക് ഷൂട്ട് ചെയ്യാനുള്ള അനുമതി ലഭിച്ചിരുന്നു. എന്നാൽ കൊറോണ വൈറസ് രൂക്ഷമായതിനെത്തുടർന്ന് അനുമതി റദ്ദാക്കിയിരുന്നു. അങ്ങനെ പൃഥ്വിയും കൂട്ടരും ജോർദാനിൽ തന്നെ തങ്ങുകയാണ്. താരത്തെ കാണുവാൻ സാധിക്കാത്തതിന്റെ നൊമ്പരങ്ങൾ പങ്കുവെച്ചുകൊണ്ട് സുപ്രിയ എത്തിയിരുന്നു.

    ഇന്ന് വിഷു ആഘോഷിക്കുന്ന ഈ വേളയിൽ പൃഥ്വിരാജ് ഇല്ലാത്തതിന്റെ വിഷമം വീണ്ടും പങ്കുവയ്ക്കുകയാണ് സുപ്രിയ മേനോൻ. കഴിഞ്ഞവർഷം പൃഥ്വിരാജിനോട് ഒന്നിച്ചിരുന്ന് സദ്യ കഴിക്കുന്ന ഒരു ചിത്രം പങ്കു വച്ചു കൊണ്ടാണ് സുപ്രിയ തന്റെ വിഷമം പറയുന്നത്. പൃഥ്വിയും സുപ്രിയയും ചേർന്ന് നിർമ്മിച്ച ‘ഡ്രൈവിംഗ് ലൈസൻസ്’ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നടന്ന വിഷു ആഘോഷത്തിൽ നിന്ന് പകർത്തിയ ചിത്രമാണിത്.

    “കഴിഞ്ഞ വിഷുവിനു എടുത്ത ചിത്രമാണിത്. ഞങ്ങളെ ഞങ്ങളാക്കിത്തീർക്കാൻ സഹായിച്ച അനേകം പേരുടെ കുടുംബങ്ങൾക്കൊപ്പമായിരുന്നു അന്നത്തെ ഉച്ചഭക്ഷണം. കൊറോണ വൈറസും അതിനെത്തുടർന്നുണ്ടായ ലോക്ക്ഡൗണും കാരണം ലോകത്തിന്റെ പല കോണുകളിൽപെട്ടു പോയ പല കുടുംബങ്ങളെയും പോലെ തന്നെ ഞങ്ങളുടെ കുടുംബവും ഒരുമിച്ചല്ല. പ്രിയപ്പെട്ടവരുമായി എത്രയും പെട്ടെന്ന് ഒന്നിക്കാൻ കഴിയും എന്ന് ഞങ്ങൾ പ്രത്യാശിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്നു.” എന്നാണ് സുപ്രിയ ചിത്രത്തിനൊപ്പം കുറിച്ചത്.

    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad