Header Ads

  • Breaking News

    പശുവിനെ കെട്ടിയിരുന്ന കയറില്‍ കുരുങ്ങി ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം


    പാറശാല
    പശുവിനെ കെട്ടിയിരുന്ന കയറില്‍ കുരുങ്ങി ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം. അയിര ചെങ്കവിള മേക്കേത്തട്ട് പുത്തന്‍വീട്ടില്‍ രാജേഷ് -മഞ്ജു ദമ്ബതികളുടെ ഏക മകള്‍ സൈന ആണ് മരിച്ചത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെ സമീപത്ത് കെട്ടിയിരുന്ന പശുവിനെപ്പിടിക്കാന്‍ പോയ കുഞ്ഞ്, പശു ഓടിയതിനെ തുടര്‍ന്ന് കയറില്‍ കുരുങ്ങുകയായിരുന്നു.

    ലോക് ഡൗണായതിനാല്‍ മറ്റ് വാഹനങ്ങള്‍ കിട്ടാത്തതിനെത്തുടര്‍ന്ന് ഉടനെ രാജേഷിന്റെ അനിയന്റെ ബൈക്കില്‍ തിരുവനന്തപുരം എസ്‌എടി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തിങ്കളാഴ്ച പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad