Header Ads

  • Breaking News

    പയ്യന്നൂരിൽനിന്നും ഉഗ്രശേഷിയുള്ള മൂന്ന് സ്റ്റീൽ ബോംബുകളും രണ്ട് കത്തിവാളുകളും കണ്ടെത്തി


    പയ്യന്നൂർ: 
    കരിവെള്ളൂർ ചീറ്റയിലെ ഒഴിഞ്ഞപറമ്പിൽ നിന്നും ഉഗ്രശേഷിയുള്ള മൂന്ന് സ്റ്റീൽ ബോംബുകളും രണ്ട് കത്തിവാളുകളും കണ്ടെത്തി. ഞായറാഴ്‌ച വൈകിട്ട് ആറോടെ സ്ഥലത്ത് കാടുകൾ വൃത്തിയാക്കുന്നതിനിടെ റോഡരികിനോട് ചേർന്ന സ്ഥലത്താണ് ബോംബുകളും കത്തി വാളുകളും കണ്ടെത്തിയത്.ബോംബുകൾ ബക്കറ്റിനകത്ത് മരപ്പൊടികൾ നിറച്ച നിലയിലും വാളുകൾ പ്ലാസ്റ്റിക് കവറിലുമായിരുന്നു. സംഭവമറിഞ്ഞ് പയ്യന്നൂരിൽ നിന്നും സി.ഐ എ.വി. ജോൺ, എസ്.ഐ.പി. ബാബുമോൻ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി ഇവ പയ്യന്നൂർ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. കണ്ണൂരിൽ നിന്നും എസ്.ഐ ടി.വി. ശശിധരൻ, എ.എസ്.ഐ കെ.വി. ബാബു, സി.പി.ഒ രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി. തിങ്കളാഴ്ച രാവിലെ ബോംബ് നിർവീര്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കും

    ليست هناك تعليقات

    Post Top Ad

    Post Bottom Ad