ലോക്ക് ഡൗണിൽ കറങ്ങി നടന്ന യുവാവിന്റെ ബൈക്ക് പോലീസ് പിടിച്ചെടുത്തു; യുവാവ് തീ കൊളുത്തി ആത്മഹത്യ ചെയ്തു
ഇടുക്കിയിൽ പോലീസ് ബൈക്ക് പിടിച്ചെടുത്തതിൽ മനം നൊന്ത് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു. സൂര്യനെല്ലി സ്വദേശി വിജയപ്രകാശ്(22)ആണ് മരിച്ചത്. നിരോധനാജ്ഞ ലംഘിച്ച് കറങ്ങി നടന്നതിന് ഇയാളുടെ ബൈക്ക് പോലീസ് പിടിച്ചെടുത്തിരുന്നു.
ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. ബൈക്കിൽ കറങ്ങി നടന്ന യുവാവിനെ നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് പിടികൂടിയത്. തുടർന്ന് ബൈക്ക് സമീപത്തെ ഒരു കടയുടെ മുന്നിൽ വാങ്ങിവെക്കുകയും ചെയ്തു.
ഇതിന് പിന്നാലെ സൂര്യനെല്ലി സഹകരണ ബാങ്കിന് മുന്നിൽ വെച്ച് ഇയാൾ മണ്ണെണ്ണ ദേഹത്ത് ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. നാട്ടുകാർ ഓടിക്കൂടി തീയണച്ച ശേഷം അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 75 ശതമാനം പൊള്ളലേറ്റ യുവാവിനെ വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി
മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് യുവാവ് മരിച്ചത്. സമ്പർക്ക വിലക്ക് ലംഘിച്ച് കറങ്ങി നടന്നതിന് മുമ്പും ഇയാളെ പോലീസ് നിരവധി തവണ താക്കീത് ചെയ്തിരുന്നു.
ليست هناك تعليقات
إرسال تعليق